വാവ സുരേഷിന്റെ ആരോഗ്യനിലയിൽ പുരോഗതി,,,

VAVA SURESH
നല്ലൊരു മനുഷ്യ സ്‌നേഹി….
അതിലുപരി നല്ലൊരു പ്രകൃതി സ്‌നേഹി…..
മലയാളികൾക്കിടയിൽ പാമ്പുകളെ കുറിച്ചുണ്ടായിരുന്ന ഒരു പൊതുബോധം മാറ്റി വീട്ടിലും, പറമ്പിലുമായെത്തുന്ന പാമ്പുകളെ തല്ലിക്കൊല്ലാതെ തിരിച്ചു അതിന്റെ ആവാസ സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കാൻ മലയാളിയെ പഠിപ്പിച്ചത് വാവ സുരേഷാണ്…
അങ്ങനെ…. അങ്ങനെ… പാമ്പുകളെ കുറിച്ച് നമ്മളിലുണ്ടായിരുന്ന തെറ്റിദ്ധാരണകളും, അന്ധവിശ്വാസങ്ങളുമെല്ലാം വാവാ സുരേഷ് പൊളിച്ചെഴുതി…..
എന്നാലും….. പറയാതിരിക്കാൻ വയ്യ…..
വാവാ സുരേഷ് പാമ്പ് #പിടിക്കുന്നതിൽ വിധക്തനായിരിക്കും…..
പാമ്പ് #പിടുത്തത്തിൽ അദ്ദേഹം ഒരിക്കലും ഒരു വൈധക്ത്യമുള്ള ആളല്ല….
ലോകത്തിൽ ഏറ്റവും കൂടുതൽ പാമ്പിന്റെ കടികൾ ഏറ്റ വ്യക്തി താനാണെന്ന് പറയുന്നതിലൂടെ വാവാ സുരേഷ് വ്യക്തമാക്കുന്നതും അതുതന്നെയാണ്….
നല്ലൊരു ഡ്രൈവറുടെ ഡ്രൈവിങ്ങിനിടെ ഒരിക്കലും തുടരെ, തുടരെ വാഹനാപകടങ്ങൾ സംഭവിക്കില്ല…..
മരം കയറ്റത്തിൽ നല്ല പ്രാവീണ്യമുള്ള ഒരു മരം കയറ്റക്കാരൻ ഒരിക്കലും തുടരെ, തുടരെ മരങ്ങളിൽ നിന്നും വീണ് അപകടങ്ങളിൽ പെടാറില്ല….
ഈ കാലത്ത് പാമ്പടക്കമുള്ള അപകടകാരികളായ ജീവികളെ പിടിക്കാനും, കൈകാര്യം ചെയ്യാനും ഹുക്കും, SNEAK CACHING MACHINE അടക്കമുള്ള നൂതന സംവിധാനങ്ങളും ഉള്ളപ്പോൾ അദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യുന്ന രീതി ഒരിക്കലും ശരിയല്ല….
പാമ്പുകളെ കുറിച്ച് എല്ലാം അറിയുകയും, അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുകയും ചെയ്യുന്ന വാവ സുരേഷ് ഇനിയെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഇവയെ കൈകാര്യം ചെയ്യാൻ ശ്രമിക്കണം…
വാവാ സുരേഷിന്റെ സുരക്ഷയ്ക്കും, വാവാ സുരേഷിന്റെ പാമ്പ് പിടുത്തം കണ്ടു ചുറ്റും നിൽക്കുന്നവരുടെ സുരക്ഷയ്ക്കും അതാണുത്തമം….
കാരണം തന്റെ മുന്നിലുള്ളത് വാവാ സുരേഷ് ആണെന്ന് പാമ്പിനറിയില്ല….
അവയ്ക്ക് വാവയും, പാമ്പ്‌ വേലായുധനും, എല്ലാം ഒരുപോലെയാണ്……
വാവാ സുരേഷ് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, ഒപ്പം പാമ്പു പിടുത്തത്തിൽ ഇനിയെങ്കിലും വേണ്ടത്ര സുരക്ഷ മുന്നൊരുക്കങ്ങൾ നടത്താൻ ശ്രമിക്കുക….
അങ്ങയുടെ കർമ്മ പാതയിൽ സജീവമാകുക….

🙏❤️🙏❤️🙏❤️🙏❤️🙏

Leave a Comment